Theatre Workshop

നാടകക്കളരി 2024

ലോക നാടക ദിനത്തിന്റെ ഭാഗമായി 2024 മാർച്ച് 31-ന് ചെന്നൈയിൽ നാടകക്കളരി, സംവാദം, ചെറു നാടകങ്ങളുടെ അവതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു. രാവിലെ 10.00 മണി മുതൽ നടക്കുന്ന കളരിക്കും സംവാദത്തിനും പ്രശസ്ത നാടക നടനും പൂനെ ആസ്ഥാനമായുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജിജോയ് രാജഗോപാൽ നേതൃത്വം നൽകും. അഭിനയം, നാടക അവതരണത്തിലെ വിവിധ സാങ്കേതിക വശങ്ങൾ തുടങ്ങിയവയെക്കുറിച്ചു നാടക അഭിരുചിയുള്ളവരുമായി സംവദിക്കും.

നാടക കൂട്ടായ്മ അംഗങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് സമാപനം കുറിച്ചു കൊണ്ടു വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ നിലവിൽ കേരളത്തിലെ ഉഴവൂർ ആസ്ഥാനമായ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്‌ ആൻഡ് ആർട്‌സിന്റെ ഡയറക്ടർ പദവി കൂടി വഹിക്കുന്ന ജിജോയ്‌ രാജഗോപാലിന് സ്വീകരണവും ആദരവും നൽകും. 

സമ്മേളനാന്തരം, തെരഞ്ഞെടുക്കപ്പെടുന്ന പത്തു മിനിറ്റ് മാത്രം ദൈർഘ്യമുള്ള അഞ്ച് ചെറു നാടകങ്ങൾ അവതരിപ്പിക്കും.

 കൂടുതൽ വിവരങ്ങൾക്ക്,

ഡോ. കെ. ജെ. അജയകുമാർ (8608013543) ചീഫ് കോർഡിനേറ്റർ.

ഗോപാലകൃഷ്ണൻ. കെ. പി (9444031236) കോർഡിനേറ്റർ.

സനൽകുമാർ ആലപ്പി (8754564657) കോർഡിനേറ്റർ.

ഡൗട്ടൺ മോഹൻ (9043461873) കോർഡിനേറ്റർ.

REGISTER HERE