Aavanipoovarangu 2023

ആവണിപ്പൂവരങ്ങ് 2023 സംഘാടക സമിതി

ഭാരതിരാജ സ്കോളർഷിപ്പ്: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ (2022-2023) പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും തമിഴ്നാട്ടിൽ പഠിച്ച്, വാർഷിക പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ മലയാളി കുട്ടികൾക്ക്, യശ:ശ്ശരീരയായ സാമൂഹ്യ പ്രവർത്തക ഭാരതിരാജയുടെ ഓർമ്മക്കായ്‌ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിന് പരിഗണിക്കേണ്ട വിദ്യാർത്ഥികളുടെ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ആഗസ്ത് 30-ന് മുൻപ് താഴെ നല്കിയിട്ടുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം.

എം.എ. എബ്രഹാം സ്മാരക സ്കോളർഷിപ്പ്: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ (2022-2023) പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും തമിഴ്നാട്ടിൽ പഠിച്ച്, മലയാള ഭാഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ മലയാളി കുട്ടികൾക്ക് യശ:ശ്ശരീരനായ വ്യവസായിയും, സാമൂഹ്യ പ്രവർത്തകനും, സി.ടി.എം.എ-യുടെ സമുന്നത നേതാവുമായിരുന്ന എം. എ. എബ്രഹാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിന് പരിഗണിക്കേണ്ട വിദ്യാർത്ഥികളുടെ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ആഗസ്ത് 30-ന് മുൻപ് താഴെ നല്കിയിട്ടുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം.

ഒറിജിനൽ പേപ്പർ  സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത ഫോട്ടോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. സ്ക്രീൻഷോട്ട്/ഡിജിറ്റൽ കോപ്പി സ്വീകരിക്കുന്നതല്ല.

You are requested to submit your scholarship application with scanned image of original (physical) certificate/mark list with Name of Student, School, Marks etc clearly visible. Screenshot / Digital copy will not accept. (Last Date: August 30)